രാജ്യവ്യാപകമായി കസ്റ്റംസിന്‍റെ ഓപ്പറേഷന്‍ നുംകൂര്‍. ആഡംബര കാറുകൾ ഭൂട്ടാനിൽ വഴി നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചു എന്ന കണ്ടെത്തലിനെ തുടർന്നാണ് കസ്റ്റംസിന്‍റെ പരിശോധന. കേരളത്തിൽ 30 ഇടങ്ങളിൽ പരിശോധന നടത്തുന്നു. നടന്മാരായ ദുല്‍ഖറിന്‍റെയും പൃഥ്വിരാജിന്‍റെയും വീട്ടില്‍ പരിശോധന നടക്കുന്നുണ്ട്.

ഇറക്കുമതി തീരുവ അടയ്ക്കാതെ റോയൽ ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനങ്ങൾ കടത്തി കൊണ്ട് വന്ന കേസിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് സിനിമ മേഖലയിലേയ്ക്കും അന്വേഷണം വ്യാപിച്ചിരുന്നു.

കേരളത്തിൽ വിൽപ്പന നടത്തിയ വാഹനങ്ങളിൽ 3 എണ്ണം വാങ്ങിയിരിക്കുന്നത് സിനിമ മേഖലയിലെ ഉന്നതർ ആണെന്നാണ് കണ്ടെത്തിയിരുന്നു. 2 നടൻമാരും ഒരു സംവിധായനും വാഹനം വാങ്ങിയിട്ടുണ്ട് എന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസിന് ലഭിച്ച റിപ്പോർട്ട് . ഇതിൻ്റെ പശ്ചാത്തലത്തിലാണ് അന്വേഷണം എന്നാണ് വിവരം.

Related Posts