ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നവരാത്രി ഉത്സവം ഇന്ന് മുതൽ ഒക്ടോബർ രണ്ട് വരെ നടക്കും. 29-ന് വൈകീട്ട് പൂജ വെപ്പും ഒക്ടോബർ രണ്ടിന് രാവിലെ ഏഴ് മുതൽ വിദ്യാരംഭചടങ്ങുകളും നടക്കും. വിദ്യാരംഭത്തിന് പേര് മുൻകൂട്ടി ബുക്ക് ചെയ്യണം. ക്ഷേത്രത്തിൽ നടത്തുന്ന ഭാഗവത സമീക്ഷ സത്രത്തിന് ഒക്ടോബർ മൂന്നിന് രാവിലെ 9.30-ന് തന്ത്രി രാജീവര് കണ്ഠരര് ഭദ്രദീപം പ്രകാശിപ്പിക്കുന്നതോടെ തുടക്കമാകും. ഒക്ടോബർ 12-ന് അവസാനിക്കുന്ന സത്രത്തിൽ കേരളത്തിൽ നിന്നുള്ള 35 ഓളം ആചാര്യന്മാരുടെ പ്രഭാഷണങ്ങളുണ്ടാകും. നവരാത്രി ആഘോഷത്തോടനുബന്ധിച്ചു ദിവസവും വൈകുന്നേരം കലാപരിപാടികൾ ഉണ്ടായിരിക്കും.

Related Posts