മറുനാടൻ മലയാളികളെ സംബന്ധിച്ച് ഓണം കഴിഞ്ഞാലും അടുത്ത ഒരു വർഷം വരെ ഓണാഘോഷമാണ്. ഓണം നന്മയുടെ സമത്വത്തിൻ്റെ, സാഹോദര്യത്തിൻ്റെ പ്രതീകമാണ്. കാലത്തിൻ്റെ മാറ്റത്തിൽ പഴയ ഓണമുഖം മാറിയെങ്കിലും ഓരോ മലയാളി ഹൃദയങ്ങളും ഓണത്തിൻ്റെ തനിമ സൂക്ഷിക്കുന്നു. ഓണസദ്യയ്ക്കും ഓണക്കളികൾക്കുമപ്പുറം മനുഷ്യൻ്റെ ഒരുമയെ വിളംബരം ചെയ്യുന്നതാണ് ഓണാഘോഷം എന്ന് ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് പ്രൊഫസറും, എഴുത്തുകാരിയുമായ ഡോ. അജിത കൃഷ്ണപ്രസാദ് അഭിപ്രായപ്പെട്ടു.

ജാലഹള്ളി നോർത്ത് വെസ്റ്റ് കേരള സമാജം ഹാളിൽവെച്ച് നടന്ന ധ്വനി വനിതാവേദിയുടെ ഓണാഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. ഇന്ദിരാ ബാലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡണ്ട് രേണുക വിജയനാഥ് സ്വാഗതം പറഞ്ഞു. സബിത അജിത് അതിഥിപരിചയം നടത്തി. രശ്മി രാജ് നന്ദി പറഞ്ഞു. ധ്വനി അംഗങ്ങളുടേയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.

Related Posts