മന്ത്രി വി ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം. രക്തസമ്മർദ്ദത്തിൽ വ്യതിയാനം ഉണ്ടാകുകയായിരുന്നു. നിയമസഭയ്ക്കുള്ളിൽ വെച്ച് ആണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു. പരിശോധനയ്ക്കായി മന്ത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.