പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മി’ എന്ന പുതിയ പുസ്തകം വിവാദത്തിൽ. പുസ്തകത്തിൻ്റെ കവർ ചിത്രത്തിൽ പുകവലിക്കുന്ന എഴുത്തുകാരിയുടെ ചിത്രം നിയമപരമായ മൂന്നറിയിപ്പില്ലാതെ പ്രസിദ്ധീകരിച്ചതാണ് വിവാദത്തിന് കാരണമായത്. ഈ ചിത്രം പുകവലിക്ക് പ്രോത്സാഹനം നൽകുന്നുവെന്നാണ് ഹർജിക്കാരൻ്റെ വാദം. പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ നൽകേണ്ട നിയമപരമായ മുന്നറിയിപ്പ് പുസ്തകത്തിൻ്റെ കാര്യത്തിൽ ഇല്ലെന്ന് ഹർജിക്കാരൻ വാദിക്കുന്നു.

ഹർജിയിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ ബന്ധപ്പെട്ട അധികാരികൾ പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വാദം കേൾക്കാൻ ഹർജി പിന്നീട് പരിഗണിക്കാൻ സെപ്തംബർ 25-ലേക്ക് മാറ്റി വച്ചിരിക്കുകയാണ്.

Related Posts