2025 ഏഷ്യ കപ്പ് ട്വൻ്റി-20 ക്രിക്കറ്റിൽ ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ഇന്ന് ഏറ്റുമുട്ടും. ഗ്രൂപ്പ് ബിയിൽ നിന്ന് ആരൊക്കെ സൂപ്പർ ഫോറിൽ കടക്കുമെന്ന് ഇന്നറിയാം. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടുന്നത് ഇന്ത്യൻ സമയം രാത്രി 8 നാണ്. 4 പോയിൻ്റുമായി ഗ്രൂപ്പ് ബിയിൽ ശ്രീലങ്ക ഒന്നാം സ്ഥാനത്താണ്. മൂന്നു മത്സരങ്ങളിൽ നിന്ന് 4 പോയിൻ്റുമായി ബംഗ്ലാദേശാണ് രണ്ടാമത്. 2 പോയിൻ്റുള്ള അഫ്ഗാന്, ഇന്നു ജയിച്ചാൽ സൂപ്പർ 4 ൽ പ്രവേശിക്കാം.

Related Posts