2026 ഫുട്ബാൾ ലോകകപ്പിന് ഇസ്രായേൽ യോഗ്യത നേടിയാൽ സ്പെയിൻ ടീമിനെ അയക്കണമോയെന്ന് ആലോചിക്കുമെന്ന് സ്പെയിൻ ഭരണകൂടം. 2026 ജൂണിൽ നടക്കുന്ന ടൂർണമെൻ്റിന് കാനഡ, മെക്‌സിക്കോ, അമേരിക്ക രാജ്യങ്ങൾ സംയുക്തമായാണ് വേദിയാകുന്നത്.

ഇസ്രായേൽ ഭരണകൂടം ഗസ്സയിൽ നടത്തുന്ന വംശഹത്യയിൽ പ്രതിഷേധിച്ചാണ് സ്പാനിഷ് ഭരണകുടത്തിൻ്റെ മുന്നറിയിപ്പ്. ടീമിനെ അയക്കുന്നതിൽ പുനരാലോചന നടത്തണമെന്നാണ് സർക്കാർ പ്രതിനിധികൾ ആവശ്യപ്പെട്ടിരിക്കുന്നത്.

ഗസ്സയിൽ കുട്ടക്കൊല തുടരുന്നിടത്തോളം ഇസ്രായേലിനെ അന്താരാഷ്ട്ര കായിക വേദികളിൽ നിന്ന് വിലക്കണമെന്ന് സ്‌പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ടീമിനെ ലോകകപ്പിൽ പങ്കെടുപ്പിക്കുന്നതിൽ വീണ്ടും ആലോചിക്കുമെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നത്.

Related Posts