ഒരു വ്യക്തി തന്നെ നിരന്തരം ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെ അധിക്ഷേപിക്കുന്നുവെന്ന് ആരോപണം ഉന്നയിച്ചതിനു പിന്നാലെ കടുത്ത സൈബർ ആക്രമണം നടക്കുന്നതായി കാണിച്ചു നടി ഹണി റോസ് പോലീസിൽ പരാതി നൽകി. ഇൻസ്റ്റാഗ്രാമിലൂടെ ഹണി റോസ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനെ തുടർന്ന് ഈ പോസ്റ്റിന് താഴെ സ്ത്രീവിരുദ്ധ കമന്‍റുകളിലൂടെ രൂക്ഷമായ ആക്രമണം നടക്കുന്നുവെന്നാണ് ഹണി റോസ് നല്‍കിയ പരാതിയില്‍ പറയുന്നത്. പ്രതികാരമെന്നോണം സോഷ്യല്‍ മീഡിയയില്‍ തൻ്റെ പേര് മന:പൂര്‍വം വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്‍റുകള്‍ പറയുകയാണ് ആ വ്യക്തി ചെയ്യുന്നതെന്നും ഹണി റോസ് പറഞ്ഞു. ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള പെരുമാറ്റം തുടര്‍ന്നാല്‍ തീര്‍ച്ചയായും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഹണി റോസ് പറഞ്ഞു. തനിക്കും തൻ്റെ കുടുംബത്തിനും അത്രയേറെ ബുദ്ധിമുട്ടുണ്ടാക്കിയ വിഷയമായതിനാലാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത് എന്നാണ് ഇതിനെക്കുറിച്ച് ഹണി റോസ് വിശദീകരിച്ചത്.

Related Posts