വിവാഹത്തിനെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കൊല്ലം കുണ്ടറയിൽ ​ആണ് സംഭവം. ചവറ തെക്കുംഭാഗം സ്വദേശി സന്തോഷ് ആണ് പിടിയിലായത്. സഹകരണ വകുപ്പിൽ ജൂനിയര്‍ കോപ്പറേറ്റീവ് ഇൻപെക്ടറാണ് പ്രതി. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ പ്രതി പൊലീസിനെ ആക്രമിച്ചു. പ്രതി പൊലീസിന് നേരെ അസഭ്യവർഷവും നടത്തി. ആക്രമത്തില്‍ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. പോലീസ് ഇയാൾക്കെതിരെ ലൈംഗികാതിക്രമത്തിനും പൊലീസുകാരെ ആക്രമിച്ചതിനും കേസെടുത്തു.

കുണ്ടറയിൽ ഭർത്താവിനൊപ്പം വിവാഹത്തിനെത്തിയതായിരുന്നു യുവതി. മദ്യലഹരിയിൽ ആയിരുന്ന തെക്കുംഭാഗം സ്വദേശി സന്തോഷ്, യുവതി പിൻതുടർന്ന് കയ്യിൽ പിടിച്ചു. ഇതിനെ ചോദ്യം ചെയ്ത യുവതിയെയും ഭർത്താവിനെയും സന്തോഷ് അസഭ്യം പറഞ്ഞു. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസെത്തി സന്തോഷിനെ കസ്റ്റഡിയിൽ എടുത്തു. കുണ്ടറ പൊലീസിന് നേരെയും പ്രതിയുടെ അസഭ്യവർഷം ഉണ്ടായി. വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയ പൊലീസുകാരെ യുവാവ് ആക്രമിച്ചു.

Related Posts