ലിവർപൂളിൽ നടന്ന ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യയുടെ ജാസ്‌മിൻ ലംബോറിയ 57 കിലോ വനിതകളുടെ വിഭാഗത്തിൽ കിരീടം നേടി. പാരീസ് ഒളിമ്പിക്‌സിലെ വെള്ളിമെഡൽ ജേതാവ് പോളണ്ടിൻ്റെ ജൂലിയ സെറെമെറ്റയെ ഫൈനലിൽ തോൽപ്പിച്ചാണ് സ്വർണം നേടിയത്. 2022 കോമൺവെൽത്ത് ഗെയിംസിൽ വെങ്കലമെഡൽ നേടിയ താരമാണ് ഹരിയാനക്കാരിയായ ജാസ്മിൻ.മൽസരത്തിൻ്റെ തുടക്കത്തിൽ പോയൻ്റ് നഷ്ടമായെങ്കിലും തിരിച്ചുവന്ന് മൽസരം 4-1 ന് വിജയിച്ചു ജാസ്മിൻ ചരിത്രം കുറിക്കുകയായിരുന്നു. 2024 പാരിസ് ഒളിമ്പിക്സിൽ നിരാശപ്പെടുത്തിയെങ്കിലും 2025 ലിവർപുളിൽ മലയാളിയായ കോച്ച് ഡി.ചന്ദ്രലാലിൻ്റെ കീഴിലെ പരിശീലനത്തിൽ താരം സ്വർണം നേടുകയായിരുന്നു.
‘ഒരു ലോക ചാമ്പ്യനായതിൽ ഏറെ സന്തോഷിക്കുന്നു. ഈ വിജയം ആ കഠിനാധ്വാനത്തിൻ്റെ ഫലമാണ്.’ – ജാസ്‌മിൻ ലംബോറിയ വിജയത്തിനുശേഷം അഭിപ്രായപ്പെട്ടു.