രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണത്തെ തുടർന്നുണ്ടായ സൈബർ ആക്രമണങ്ങൾക്കെതിരെ നടി റിനി ആൻ ജോർജ് മുഖ്യമന്ത്രിക്ക് പരാതി നൽകി. രാഹുൽ ഈശ്വർ, ഷാജൻ സ്‌കറിയ, ക്രൈം നന്ദകുമാർ ഉൾപ്പെടെ ഉളളവർക്കെതിരെയാണ് പരാതി. സമൂഹമാധ്യങ്ങളിലെ ഇവരുടെ പരാമർശങ്ങൾക്കെതിരെ കേസെടുക്കണമെന്നാണ് നടിയുടെ ആവശ്യം. മുഖ്യമന്ത്രിക്ക് പുറമേ എറണാകുളം റൂറൽ എസ് പി, മുനമ്പം ഡി വൈഎസ് പി എന്നിവർക്കും നടി പരാതി നൽകിയിട്ടുണ്ട്.

പ്രതിപക്ഷ നേതാവിനെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്രമിക്കുകയാണെന്നും റിനി ആൻ ജോർജ് പറഞ്ഞു. പ്രതിപക്ഷ നേതാവ് മനസാ വാചാ കർമണ അറിയാത്ത കാര്യം വച്ച് അദ്ദേഹത്തെ ആക്രമിക്കുന്നത് കേട്ടപ്പോൾ വിഷമം തോന്നി. അതുകൊണ്ടാണ് ഫേസ് ബുക്കിലൂടെ പ്രതികരിച്ചതെന്നും റിനി ആൻ ജോർജ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് നടിയുടെ പ്രതികരണം.

Related Posts