സാമ്പത്തിക തട്ടിപ്പ് കേസിൽ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുള്ള നടൻ സൗബിൻ ഷാഹിറിന്‍റെ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയാണ് സൗബിൻ. വിദേശയാത്രയ്ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് സൗബിൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയെ നേരത്തെ സമീപിച്ചിരുന്നു.

സൗബിൻ സമർപ്പിച്ച ഹർജിയിലെ ആവശ്യം വിദേശത്ത് സംഘടിപ്പിക്കുന്ന അവാർഡ് ഷോയിൽ പങ്കെടുക്കണമെന്നായിരുന്നു. ഈ ആവശ്യമാണ് കോടതി തള്ളിയത്. സൗബിനുൾപ്പെടെയുള്ളവരെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു.

ബാബു ഷാഹിർ, ഷോൺ ആൻ്റണി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. കേസ് റദ്ദാക്കണമെന്ന ഇവരുടെ ആവശ്യം ഹൈക്കോടതി നേരത്തേ തളിയിരുന്നു. സിനിമയുടെ ലാഭവിഹിതം നൽകിയില്ലെന്ന മരട് സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Related Posts