കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ചന്ദാപുര കരയോഗത്തിൻ്റെ അഭിമുഖ്യത്തിൽ സപ്റ്റംബർ 13, 14 തീയതികളിൽ ഓണാഘോഷം – “ചന്ദ്രോത്സവം 2025” ചന്ദാപുരയിലുള്ള സൺ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ പരിപാടികളോടെ നടത്തും.

സെപ്റ്റംബർ 13 ശനിയാഴ്ച വൈകിട്ട് 4 മണിമുതൽ കായിക മത്സരങ്ങളും, ഞായർ 14 നു രാവിലെ മുതൽ കരയോഗം അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരിക്കും. സാംസ്‌കാരിക സമ്മേളനത്തിൽ അനേക്കൽ എംഎൽഎ ബി.ശിവണ്ണ, കെഎൻഎസ്എസ് ബോർഡ് ചെയർമാൻ ആർ.മനോഹരക്കുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ഖജാൻജി വിജയകുമാർ മറ്റു വിശിഷ്ടാതിഥികൾ പങ്കെടുക്കും.

വൈകിട്ട് 4 മണി മുതൽ പിന്നണി ഗായിക ശ്വേതാ അശോക്, മീഡിയ വൺ പതിനാലാം രാവ് ഫൈനലിസ്റ്റ് നികേഷ്, സുബിൻ, അജിത്, മനീഷ എന്നിവർ നേതൃത്വം നൽകുന്ന കോഴിക്കോട് റെഡ് ഐഡിയാസിൻ്റെ ഗാനമേള, സിനിമ ചാനൽ താരങ്ങളായ മായാ, മണിക്കുട്ടൻ ഒന്നിക്കുന്ന കോമഡി ഷോ എന്നിവ ഉണ്ടായിരിക്കും.

Related Posts