ഏഷ്യ കപ്പ് 2025 മല്‍സരങ്ങള്‍ ഇന്ന് തുടങ്ങും. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് ഉദ്ഘാടന മല്‍സരം. ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ടി20യില്‍ അഫ്ഗാനിസ്ഥാന് ഹോങ്കോങിനെ നേരിടും.
നാളെ ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് ആതിഥേയരായ യുഎഇയാണ് ഇന്ത്യയുടെ (എതിരാളികള്‍. 15 അംഗ ഇന്ത്യന്‍ ടീം ദുബായിലെ ഐസിസി അക്കാദമിയില്‍ ഏതാനും ദിവസങ്ങളായി പരിശീലനം നടത്തിവരികയാണ്. ഇവരില്‍ നിന്ന് പ്ലെയിങ് ഇലവനെ കണ്ടെത്തുക ഇത്തവണ പതിവിനേക്കാള്‍ വെല്ലുവിളിയായി മാറിയിട്ടുണ്ട്.
ഇന്ത്യയുടെ പ്ലെയിങ് ഇലവനെ മല്‍സരത്തിന് തൊട്ടുമുമ്പ് മാത്രമായിരിക്കും പ്രഖ്യാപിക്കുക. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമിൻ്റെ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്‍ ആണ്.