വയനാട് പുൽപള്ളിയിൽ കാണാതായ 16 കാരിയെ മരിച്ച നിലയിൽ കണ്ടത്തി. പുൽപള്ളി മീനംകൊല്ലി കനിഷ്ക നിവാസിൽ കുമാരൻ്റെ മകൾ കനിഷ്ക (16) യെയാൺ ടൗണിനോട് ചേർന്ന കൃഷിയിടത്തിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കനിഷ്കയെ കഴിഞ്ഞ ദിവസം രാത്രി എട്ടുമണി മുതൽ വീട്ടിൽ നിന്ന് കാണാതായതായി ബന്ധുക്കൾ പുൽപള്ളി പൊലീസിൽ പരാതി നൽകിയിരുന്നു.
പുലർച്ചെ മുതൽ പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയിൽ തിങ്കളാഴ്‌ച ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പത്താം ക്ലാസിൽ പഠിക്കുകയായിരുന്നു. മാതാവ്: വിമല. സഹോദരങ്ങൾ: അമർനാഥ്, അനിഷ്ക.