തന്‍റെ ഭാഗത്ത് നിന്ന് തെറ്റ് പറ്റിയാൽ വിമർശിക്കാനുള്ള അധികാരം പാർട്ടി പ്രവർത്തകർക്കുണ്ടെന്നും താൻ വിമർശനത്തിന് അധീതനല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോൺഗ്രസ് പ്രവർത്തകനെ കസ്റ്റഡിയിൽ മർദ്ദിക്കുന്നതിന്‍റെ ദൃശ്യം പുറത്തുവന്നശേഷം മുഖ്യമന്ത്രിക്കൊപ്പം സതീശൻ സദ്യ കഴിച്ചത് വിവാദമായിരുന്നു.
കെ.സുധാകരൻ ഇതിനെ വിമർശിച്ച് രംഗത്തെത്തി.

എനിക്ക് സുധാകരൻ പറഞ്ഞിതിനോട് യാതൊരു വിരോധമോ വെറുപ്പോ വിദ്വേഷമോയില്ല. അവർക്ക് തന്നെ വിമർശിക്കാനുള്ള പൂർണ സ്വാതന്ത്ര്യമുണ്ട്. സുധാകരൻ പരസ്യമായി വിമർശിച്ചതിൽ സതീശൻ അതൃപ്‌തി പ്രകടിപ്പിച്ചു.
നിരന്തരം തന്നെ ആക്രമിക്കാൻ സിപിഎമ്മിൻ്റെ മാധ്യമ വിഭാഗം യോഗം ചേർന്ന് തീരുമാനമെടുത്തിട്ടുണ്ട്.

വിമർശനം എവിടെ പറയണം എങ്ങനെ പറയണമെന്നത് അവരവരാണ് ആലോചി ക്കേണ്ടതെന്നും സതീശൻ വ്യക്തമാക്കി. കൂറേ യൂട്യൂബ് ചാനലുകളെ അതിനായി വാങ്ങിയിട്ടുണ്ട്. അവർ വഴി വ്യക്തിപരമായി ആക്ഷേപിക്കാനാണ് തീരുമാനം. അതൊന്നും തന്നെ ഒരു പോറൽ പോലും ഏൽപിക്കില്ലെന്നും വി. ഡി. സതീശൻ കൂട്ടിച്ചേർത്തു.

Related Posts