തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം ഫുട്പാത്തിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറി ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മുട്ടത്തറ വള്ളക്കടവ് സ്വദേശിനി എസ്. ശ്രീപ്രിയ(23) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഓഗസ്റ്റ് 10 നായിരുന്നു അപകടം. വട്ടിയൂര്‍ക്കാവ് സ്വദേശി എ.കെ. വിഷ്ണുനാഥ് ഓടിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. 2 കാല്‍നടക്കാരും 3 ഓട്ടോ ഡ്രൈവര്‍മാരുമടക്കം ജനറല്‍ ആശുപത്രിക്ക് മുന്നിലുണ്ടായിരുന്ന 5 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവര്‍ ഷാഫി (42) അപകടമുണ്ടായി ഒരാഴ്ചയ്‌ക്ക് ശേഷം മരിച്ചിരുന്നു.

Related Posts