ആഗോള അയ്യപ്പ സംഗമത്തിന് എസ്എൻഡിപിയും പിന്തുണ പ്രഖ്യാപിച്ചു. അയ്യപ്പ സംഗമം നല്ലതാണെന്ന് വെള്ളാപ്പള്ളി എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശബരിമലയിലെ വരുമാന വളർച്ചയ്ക്ക് അയ്യപ്പ ഭക്തർ കേരളത്തിലെത്തുന്നത് ഗുണമാകും.
ശബരിമലയിലെ സ്ത്രീ പ്രവേശനം അടഞ്ഞ അധ്യായമാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. എൻഎസ്എസും അയ്യപ്പ സംഗമത്തിന് പിന്തുണയുമായി നേരത്തെ രംഗത്തെത്തിയിരുന്നു. പിണറായി സർക്കാർ ശബരിമല ആചാരം സംരക്ഷിക്കുമെന്ന് പൂർണവിശ്വാസ മുണ്ടെന്നായിരുന്നു എൻഎസ്എസ് വൈസ് പ്രസിഡൻ്റ് എൻ. സംഗീത് കുമാറിന്റെ പ്രസ്താവന.
എൻഎസ്എസിനെ സംബന്ധിച്ചിടത്തോളം സർക്കാർ മുൻപന്തിയിൽ നിൽക്കുമെന്നാണ് വിശ്വാസം. ആഗോള അയ്യപ്പ സംഗമം നടത്തുന്നതിലൂടെ ഭക്തർ ഇന്ന് അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും ശബരിമലയിലെ പരിപൂർണ വികസനത്തിനും വേദിയാകുമെന്നും സംഗീത് കുമാർ പറഞ്ഞു.