ജന്തുജന്യ രോഗങ്ങൾ പുതിയ കാലത്തിന്‍റെ വെല്ലുവിളികളാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ ആരോഗ്യമേഖല സെൻസിറ്റീവായതു കൊണ്ടാണ് കേരളത്തിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പുതിയ കാലത്തിന്‍റെ വെല്ലുവിളികളാണ് നാം നേരിടുന്നത്.

ഇനി പകർച്ചവ്യാധി ഉണ്ടാവുകയാണെങ്കിൽ, അത് ഒരുപക്ഷേ H5N1 ആയിരിക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്. ജന്തുജന്യ രോഗങ്ങളായിരിക്കും ഭാവിയിൽ വലിയ വെല്ലുവിളിയായിത്തീരുന്നതെന്ന് ഉറപ്പാണ്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ലോകത്ത് 800-ലധികം ആളുകൾക്ക് H5N1 ബാധിച്ചിരുന്നു.

മനുഷ്യരിൽ നിന്ന് മനുഷ്യനിലേക്ക് രോഗം പകരുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ ഏതെങ്കിലും സമയത്ത് വൈറസിന് ജനിതകമാറ്റം സംഭവിച്ച് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന നിലയിലായാൽ, അത് കോവിഡിനെക്കാളും ഭീഷണിയുള്ള ഒരു പകർച്ചവ്യാധിയായി മാറാനിടയുണ്ടെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നു.

Related Posts