ബാംഗ്ലൂർ മെട്രോ സിറ്റി ക്ലബ്ബിൻ്റെ ഈ വർഷത്തെ ഓണാഘോഷവും കുടുംബസംഗമവും വൈവിധ്യമാർന്ന കലാകായിക പരിപാടികളോടെ ബാലിബെൽ റിസോർട്ടിൽവച്ച് സംഘടിപ്പിച്ചു. പി.വി.കെ.രാമൻ ഭദ്രദീപം കൊളുത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നൃത്തനൃത്യങ്ങൾ, നാടൻപാട്ടിൻ്റെ നൃത്താവിഷ്ക്കാരം, ഗാനാലാപനം എന്നിവ അരങ്ങേറി.

ഉച്ചയ്ക്ക് 12 മണിക്കു നടന്ന കുടുംബസംഗമത്തിൻ്റെ ഉദ്‌ഘാടനം സെൻട്രൽ ജി.എസ്.ടി & ഇൻകം ടാക്സ് CAO സി.എ.ഒ ബിന്ദു മധുസൂധന പണിക്കർ നിർവ്വഹിച്ചു. ചടങ്ങിൽ ബിഎംസിസി പ്രസിഡണ്ട് അഡ്വ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സിക്രട്ടറി പി.ടി.മാധവൻ റിപ്പോർട്ട് അവതരിപ്പിച്ചു. നീതു കൃഷ്ണ സ്വാഗതവും വിപിൻശങ്കർ നന്ദിയും പറഞ്ഞു. സനൽദാസ്, നൗഷാദ്, റിഷിത്.ഡി.കെ, സംഗീത് രാജ് മോഹൻ, ആദിത്യ മാധവൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയ്ക്കു ശേഷം ഉറിയടി, വടംവലി, ക്വിസ് മത്സരം, ഫ്ളവർസ് ടി വി ഫയീം അമൽ അശോകിൻ്റെ ഫ്യൂഷൻ, പ്രമുഖ യോഗ മെഡിറ്റേഷൻ & മെൻ്റൽ ഹെൽത്ത് ട്രയിനർ കൂടിയായ ഷാനു ശ്യാമളിൻ്റെ മോട്ടിവേഷനൽ സ്‌പീച്ച് എന്നിവ ഓണാഘോഷത്തിന് കൊഴുപ്പേകി.

Related Posts