സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ അഞ്ചര പോയിന്റ് വീതം നേടി ഫൈനലില്‍ കടന്ന 3 പേര് തമ്മിലുള്ള കിരീടപ്പോരാട്ടത്തിൽ പ്രജ്ഞാനന്ദയ്ക്ക് തോൽവി. ഇന്ത്യയുടെ ഗുകേഷിന് എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
അഞ്ച് പോയിന്റുണ്ടായിരുന്ന പ്രജ്ഞാനന്ദ, അവസാന കളിയില്‍ അമേരിക്കയുടെ ലെവോണ്‍ ആരോണിയനെ സമനിലയില്‍ തളച്ചതോടെ അഞ്ചര പോയിന്റോടെ ഫൈനലില്‍ എത്തുകയായിരുന്നു. പ്രജ്ഞാനന്ദയ്ക്കൊപ്പം അഞ്ച് പോയിന്റോടെ നിന്നിരുന്ന ഫാബിയാനോ കരുവാനയ്ക്ക് അവസാന റൗണ്ട് മത്സരം ഗുകേഷിനോടായിരുന്നു. തീപാറുന്ന പോരിനൊടുവില്‍ ഗുകേഷ് ഫാബിയാനോ കരുവാനയെ സമനിലയില്‍ പിടിച്ചു. ഇതോടെ ഫാബിയാനോയ്ക്കും അഞ്ചര പോയിന്റായി. ഫാബിയാനോ കരുവാനയും പ്രജ്ഞാനന്ദയും തമ്മില്‍ ഫൈനല്‍ നടക്കും എന്ന് പ്രതീക്ഷിച്ചിരിക്കേയാണ് മറ്റൊരു കളിയില്‍ നാടകീയമായ റിസള്‍ട്ട് ഉണ്ടാകുന്നത്. അമേരിക്കയുടെ വെസ്ലി സോ ഉസ്ബെക്കിസ്ഥാൻ്റെ നോഡിര്‍ബെക് റോവിനെ തോല്പിച്ച് ചാമ്പയനായി.
ഫൈനലിൽ എത്തിയതോടെ അടുത്ത മാസം ബ്രസീലില്‍ നടക്കാന്‍ പോകുന്ന ഗ്രാന്റ് ചെസ് ടൂര്‍ ഫൈനലിലേക്ക് പ്രജ്ഞാനന്ദ തെരഞ്ഞെടുക്കപ്പെട്ടു.