ബംഗളൂരു കേരള സമാജത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന തിരുവാതിര മത്സരം 2025 ഫെബ്രുവരി രണ്ടിന് രാവിലെ പത്തിന് ഇന്ദിരാ നഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ നടക്കും. വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് മത്സരം. ഒന്നാം സമ്മാനം 20000 രൂപയും റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം 15000 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 10000 രൂപയും ട്രോഫിയുമാണ്. മൂന്ന് ടീമുകൾക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും.


ഒരു ടീമിൽ പരമാവധി 10 പേർക്ക് പങ്കെടുക്കാം. തിരുവാതിരയ്ക്കു വായ്പ്പാട്ട് അനുവദിക്കും. സമയപരിധി 10 മിനിറ്റാണ്. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് കേരളസമാജം വനിതാ വിഭാഗം പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ ദിവ്യ മുരളി, രമ്യ ഹരികുമാർ എന്നിവർ അറിയിച്ചു. ഇത് സംബന്ധിച്ച യോഗത്തിൽ കേരളസമാജം വനിതാ വിഭാഗം ചെയർപേഴ്സൺ കെ. റോസി അധ്യക്ഷത വഹിച്ചു. കൺവീനർ ലൈലാ രാമചന്ദ്രൻ, ദിവ്യ മുരളി, രമ്യ ഹരികുമാർ, അമൃതാ സുരേഷ്, ഷൈമ രമേഷ്, സുധാ വിനീഷ് എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക, ഫോൺ: 8861978471, 9036876989.

Related Posts