ഐസിസിയുടെ ഏകദിന റാങ്കിങ്ങില്‍ ആധിപത്യം തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങൾ. ബാറ്റസ്മാന്മാരുടെ റാങ്കിങ്ങില്‍ ആദ്യ നാലുസ്ഥാനങ്ങളില്‍ മൂന്നുപേരും ഇന്ത്യന്‍ താരങ്ങളാണ്. 784 റേറ്റിങ് പോയന്റുകളോടെ ശുഭ്മാന്‍ ഗില്‍ ഒന്നാമത് തുടരുമ്പോള്‍ രണ്ടാമത് രോഹിത് ശര്‍മയും നാലാമത് വിരാട് കോലിയുമാണ്.

രോഹിത്തിന് 756 പോയന്റാണുള്ളത്. ബാറ്റര്‍മാരില്‍ മൂന്നാമത് പാക് താരം ബാബര്‍ അസമാണ്. 739 റേറ്റിങ് പോയന്റാണ് താരത്തിനുള്ളത്. 736 റേറ്റിങ്ങുമായി കോലി തൊട്ടുപിന്നിലുണ്ട്. കിവീസ് താരം ഡാരില്‍ മിച്ചലാണ് അഞ്ചാമത്.

Related Posts