രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ആവശ്യം കടുക്കുന്നതിനിടെ ശക്തമായ പ്രതികരണവുമായി ഉമ തോമസ് എംഎൽഎ രാഹുൽ എത്രയും പെട്ടെന്ന് രാജിവെക്കണം എന്നുതന്നെയാണ് പറയാനുള്ളത്. മറ്റു പ്രസ്ഥാനങ്ങൾ എങ്ങനെയാണ് എന്നുള്ളതല്ല പരിഗണിക്കേണ്ടതെന്നും ഉമ തോമസ് പറഞ്ഞു. കോൺഗ്രസ് എന്നും സ്ത്രീകളെ ചേർത്തുപിടിച്ചിട്ടേയുള്ളൂ. ഇന്നലെ പത്രസമ്മേളനം നടത്താൻ തീരുമാനിച്ചതിനു പിന്നാലെ അത് മറ്റിവെച്ചത് എന്തിനാണെന്ന് മനസ്സിലായില്ലെന്നും ഉമ തോമസ് വ്യക്തമാക്കി. ആരോപണം തെറ്റാണെങ്കിൽ ആ നിമിഷംതന്നെ മാനനഷ്ടക്കേസ് കൊടുക്കാമായിരുന്നു. അങ്ങനെ ചെയ്‌തിട്ടില്ലല്ലോ. അപ്പോൾ ഇത് ശരിയാണെന്നാണ് കരുതേണ്ടത്.

ആരോപണം നേരിട്ടയാളെ ഔദ്യോഗിക സ്ഥാനത്തുനിന്ന് മാറ്റിയ പാർട്ടി നടപടി നന്നായി. ജനങ്ങൾ തിരഞ്ഞെടുത്താണ് എംഎൽഎ സ്ഥാനത്ത് എത്തിയത്. ഒന്നിനുപിറകേ ഒന്നായി ആരോപണങ്ങൾ ഉയരുമ്പോൾ ധാർമികമായ ഉത്തരവാദിത്വത്തോടെ മാറിനിൽക്കണം. പാർട്ടി രാജി ആവശ്യപ്പെടുകതന്നെ വേണമെന്നും ഉമ തോമസ് പറഞ്ഞു.

Related Posts