യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചു. കോൺഗ്രസ് ദേശീയ നേതൃത്വത്തിന് രാജിക്കത്ത് കൈമാറി. രാഹുൽ മാങ്കൂട്ടത്തിലിനെ സമൂഹമാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത്നിന്നു മാറ്റിയേക്കുമെന്ന് നേരത്തെ വാർത്തകൾ എത്തിയിരുന്നു. പിന്നാലെയാണ് രാജി.
രാഹുലിന് പകരം കെ എം അഭിജിത്തിന് സംസ്ഥാന അധ്യക്ഷന്റെ താത്കാലിക ചുമതല നല്കുമെന്നാണ് സൂചന. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് പാർട്ടിയിലെ വനിതാ നേതാക്കൾ രാഹുലിനെതിരെ 6 പരാതികൾ നൽകിയെന്നാണ് വിവരം.