യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. കൊഴിഞ്ഞാമ്പാറ കരംപൊറ്റയിൽ സന്തോഷ് (42) കൊല്ലപ്പെട്ട സംഭവത്തിൽ മുങ്കിൽമട സ്വദേശി ആറുച്ചാമി (45) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച്ച രാത്രിയാണ് സന്തോഷിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആറുച്ചാമി, സന്തോഷിൻ്റെ വനിതാ സുഹൃത്തിൻ്റെ ഭർത്താവാണെന്ന് പോലീസ് പറഞ്ഞു.

മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന. പ്രതിയെ ചിറ്റൂർ ഡി വൈഎസ്‌പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്‌തുവരുകയാണ്.

Related Posts