വയനാട് സുൽത്താൻ ബത്തേരിയിലെ ഹേമചന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. സുൽത്താൻ ബത്തേരി സ്വദേശിയായ വെൽബിൻ മാത്യുവിനെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 5 ആയി.

2024 മാർച്ച് 20 നാണ് സാമ്പത്തിക തർക്കത്തെ തുടർന്ന് വയനാട് സ്വദേശിയായ നൗഷാദും സുഹൃത്തുക്കളും ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയത്. ഇവർ ഹേമചന്ദ്രനെ കബളിപ്പിച്ച് മെഡിക്കൽ കോളേജ് പരിസരത്തേക്ക് വിളിച്ചു വരുത്തി കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. പിന്നീട് വയനാട്ടിലെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചേരമ്പാടി വനത്തിൽ കുഴിച്ചിട്ടു.

കൊലപാതകം ആസൂത്രണം ചെയ്‌തത് നൗഷാദാണ്. നൗഷാദും 3 സുഹൃത്തുക്കളും നേരത്തെ പിടിയിലായിരുന്നു. വെൽബിൻ മാത്യുവും ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോകുമ്പോൾ കാറിലുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. കൂടാതെ പണമിടപാടുമായി ബന്ധപ്പെട്ടുള എഗ്രിമെൻ്റിൽ സാക്ഷിയായി ഇയാളും ഒപ്പിട്ടിട്ടുണ്ട്.

Related Posts