എഡിജിപി എം.ആർ.അജിത് കുമാറിന് തിരിച്ചടി. ക്ലീൻചിറ്റ് നൽകിയ വിജിലൻസിൻ്റെ അന്വേഷണ റിപ്പോർട്ട് തിരുവനന്തപുരം സ്പെഷ്യൽ വിജിലൻസ് കോടതി തള്ളി സർക്കാർ നേരത്തേ അംഗീകരിച്ച റിപ്പോർട്ടാണ് കോടതി തള്ളിയത്. അന്വേഷണ റിപ്പോർട്ടിൻ്റെ ഒറിജിനൽ പകർപ്പും കേസ് ഡയറിയും അന്വേഷണം സംബന്ധിച്ച സർക്കാർ ഉത്തരവിൻ്റെ പകർപ്പും സാക്ഷിമൊഴികളും പരിശോധിച്ചതിനു ശേഷമാണ് കോടതിയുടെ നടപടി.

ഡിവൈഎസ്‌പി ഷിബു പാപ്പച്ചൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് പ്രത്യേക യൂണിറ്റാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. 30 ന് വിജിലൻസ് സമർപ്പിച്ച ക്ലീൻ ചിറ്റ് റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്നു പറഞ്ഞ കോടതി പരാതിക്കാരന്റെ മൊഴി നേരിട്ട് രേഖപ്പെടുത്തും.

ഭാര്യാസഹോദരനുമായി ചേർന്ന് അജിത്‌കുമാർ സെൻ്റിന് 70 ലക്ഷം രൂപ വിലയുള്ള ഭൂമി തിരുവനന്തപുരം കവിടിയാറിൽ വാങ്ങി ആഡംബര കെട്ടിടം നിർമിക്കുന്നതിൽ അഴിമതിപ്പണം ഉണ്ടെന്നായിരുന്നു ഹർജിക്കാരൻ്റെ വാദം. ഇതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി എഡിജിപിയെ വഴിവിട്ട് സഹായിക്കുന്നതായും ഹർജിക്കാരൻ ആരോപിച്ചിരുന്നു. മുൻ എംഎൽഎ പി.വി.അൻവറിന്‍റെ പരാതിയിലായിരുന്നു അജിത് കുമാറിനെതിരായ അന്വേഷണം.

Related Posts