മലയാളത്തിൻ്റെ എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ ജീവചരിത്രം ‘എം.ടി വാസുദേവൻ നായർ’ പ്രകാശനം ചെയ്തു. തുഞ്ചൻ പറമ്പിൽ വെച്ച് എം.ടിയുടെ 92-ാം ജന്മദിനത്തിൽ എം.മുകുന്ദൻ ആർ. രാജശ്രീയ്ക്കു നൽകിയാണ് ഡോ. കെ. ശ്രീകുമാർ രചിച്ച ജീവചരിത്രം പ്രകാശനം ചെയ്‌തത്‌.

ഡോ. സുനിൽ പി ഇളയിടം, പൊന്നാനി എം.എൽ.എ. പി. നന്ദകുമാർ, മാതൃഭൂമി പത്രാധിപർ മനോജ് കെ ദാസ്, എം.ടി രവീന്ദ്രൻ കൂടല്ലൂർ, എൻ.പി വിജയകൃഷ്ണൻ, കെ.സി നാരായണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

അല്പം ദു:ഖത്തോടെയും വളരെ സന്തോഷത്തോടെയുമാണ് ഈ പുസ്‌തകം പ്രകാശനം ചെയ്യുന്നതെന്ന് എം.മുകുന്ദൻ പറഞ്ഞു. തുഞ്ചൻ പറമ്പിൽ പല തവണ വന്നിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് എം.ടിയില്ലാത്ത തുഞ്ചൻ പറമ്പിൽ വരുന്നതെന്നും ആ വിയോഗം ഓർക്കുമ്പോൾ തൻ്റെ കാലുകൾ ഇടറുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related Posts