കോതമംഗലത്ത് 23 കാരി ജീവനൊടുക്കിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണസംഘം ശേഖരിക്കും. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തി വിവരങ്ങൾ തേടും. റമീസിൽ നിന്ന് പെൺകുട്ടിക്ക് മർദ്ദനം ഏറ്റുവെന്ന് കുടുംബം പരാതി ഉന്നയിച്ചിരുന്നു. ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതോടെ വ്യക്തമാകും. പെൺകുട്ടിയുടെ കൂടുതൽ ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിൽ നിന്ന് വിശദമായ മൊഴി പോലീസിനെ രേഖപ്പെടുത്തും.

ഉടൻ ചോദ്യം ചെയ്യലിന് റമീസിന്‍റെ മാതാപിതാക്കളെ ഉൾപ്പെടെ വിളിപ്പിക്കാനും അന്വേഷണ സംഘത്തിന് പദ്ധതിയുണ്ട്. റിമാൻഡിൽ ആയ റമീസ് കസ്റ്റഡിൽ അപേക്ഷ അടുത്തദിവസം പോലീസ് കോടതിയിൽ സമർപ്പിക്കും. ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം. കോതമംഗലത്തെ ടിടിസി വിദ്യാർഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നതടക്കം വകുപ്പുകളാണ് റമീസിനെതിരെ ചുമത്തിയിട്ടുള്ളത്.

Related Posts