നിർമാതാവ് സജി നന്ത്യാട്ട് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. ഫിലിം ചേംബർ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് രാജി. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദങ്ങളിൽ അദ്ദേഹം സാന്ദ്ര തോമസിനെ പിന്തുണച്ചതാണ് അഭിപ്രായ ഭിന്നതകൾക്ക് കാരണമെന്നാണ് വിവരം.

സാന്ദ്ര തോമസ് രണ്ട് സിനിമകള്‍ മാത്രമേ നിര്‍മിച്ചിട്ടുള്ളെന്നും, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രധാന സ്ഥാനങ്ങളിലേക്കു മത്സരിക്കണമെങ്കില്‍ മൂന്നിലേറെ സിനിമകള്‍ നിര്‍മിച്ചിരിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര തോമസിന്‍റെ രണ്ട് പത്രികകളും വരണാധികാരി തള്ളിയത്. തുടര്‍ന്ന് ഏറെ നേരം വാക്ക് തര്‍ക്കമുണ്ടായിരുന്നു. എന്നാൽ താൻ മൂന്നിലധികം സിനിമകൾ നിർമിച്ചിട്ടുണ്ടെന്നും എന്നാൽ മനഃപൂർവം തന്നെ മാറ്റിനിർത്തുകയാണെന്നും ആരോപിച്ച് സാന്ദ്ര തോമസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Related Posts