ഗ്രന്ഥകാരനും സാഹിത്യകാരനും സഹകരണമേഖലയിലെ ജീവനക്കാരുടെ ആദ്യകാല സംഘാടകനും വടകര കാര്‍ത്തികപ്പള്ളിയിലെ പൊന്നമ്പത്ത് ബി.കെ. തിരുവോത്ത് (ടി. ബാലകൃഷ്ണക്കുറുപ്പ്-92) അന്തരിച്ചു. ആദ്യകാല സോഷ്യലിസ്റ്റും കോണ്‍ഗ്രസ് നേതാവുമായിരുന്നു അദേഹം.

കേരളത്തിലെ അസംഘടിതരായിരുന്ന സഹകരണമേഖലയിലെ ജീവനക്കാരെയും പെൻഷൻകാരെയും സംഘടിപ്പിച്ച് അവകാശങ്ങൾ നേടിയെടുക്കുന്നതിന് മുന്നിൽ നിന്ന വ്യക്തിയാണ്.

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷൻ സ്ഥാപക സെക്രട്ടറിയും കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സ്ഥാപക പ്രസിഡൻ്റുമായിരുന്നു. നിലവിൽ പ്രൈമറി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പെൻഷനേഴ്‌സ് അസോസിയേഷൻ്റെ പ്രസിഡൻ്റാണ്.

Related Posts