തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ഓടിച്ചിരുന്ന കാർ നടപ്പാതയിലേക്കും തുടർന്ന് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്കും ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരിൽ 4 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ രണ്ട് പേർ ഓട്ടോ ഡ്രൈവർമാരും രണ്ടുപേർ വഴിയാത്രക്കാരുമാണ്. കാർ ഓടിച്ചു പഠിക്കുന്നതിനിടെയാണ് അപകടമെന്നും ബ്രേക്കിന് പകരം ആക്സിലറേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണമെന്നും ദൃക്‌സാക്ഷികൾ പറയുന്നു.

Related Posts