പ്രേംനസീറിൻ്റെ മകനും നടനുമായ ഷാനവാസ് (70 ) അന്തരിച്ചു. ഇന്നലെ രാത്രി 11:50 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാല് വർഷമായി വൃക്ക – ഹൃദയ സംബന്ധമായ രോഗങ്ങൾക്കു ചികിത്സയിലായിരുന്നു. നിരവധി സിനിമകളിൽ നായക – വില്ലൻ വേഷങ്ങളിൽ തിളങ്ങിയ താരമാണ് ഷാനവാസ്.

തിങ്കളാഴ്ച രാത്രി ആരോഗ്യം വഷളായതിനെ തുടർന്ന്, ഏഴുമണിയോടെ ആഷുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. വഴുതക്കാട് ആകാശവാണിക്കു സമീപം കോർഡോൺ ട്രിനിറ്റി 2 ബിയിൽ ആയിരുന്നു താമസം. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് പാളയം മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും.

Related Posts