കോട്ടയത്ത് കോളേജ് വിദ്യാർത്ഥി കാറോടിച്ച് നടത്തിയ പരാക്രമത്തില്‍ 7 വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു. സിഎംഎസ് കോളേജിലെ ബി എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയായ ജൂബിൻ ജേക്കബാണ് അപകടകരമായ വിധം വാഹനം ഓടിച്ച് അപകടമുണ്ടാക്കിയത്. നിര്‍ത്താതെ പാഞ്ഞുപോയ കാര്‍ പിന്നീട് മരത്തിലിടിച്ചു നിന്നു.
സംഭവസ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരുടെ പ്രതിഷേധത്തിനും വിദ്യാർത്ഥി ഇരയായി. ഇയാൾ അപകടം നടക്കുമ്പോൾ ലഹരിയിലായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ പറയുന്നു. മുൻ കെ എസ് യു നേതാവും രാജീവ് ഗാന്ധി ഫൗണ്ടേഷൻ ജില്ലാ ഭാരവാഹിയുമാണ് ജൂബിൻ.