5 ദിവസം സംസ്ഥാനത്ത് അതിതീവ്രമഴക്ക് സാധ്യത. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് . താമരശ്ശേരി ചുരത്തിൽ മഴയെ തുടർന്ന് ഗതാഗത തടസ്സം ഉണ്ടായി. നാലാം വളവിൽ മരവും ഒമ്പതാം വളവിന് താഴെ പാറക്കല്ലുകളും വീണു. പലയിടങ്ങളിലും കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് ആണ്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. പ്രദേശത്ത് കടലാക്രമണത്തിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഷോളയാർ പീച്ചി, പഴശ്ശി, ആളിയാർ, പൊരിങ്ങൽ കുത്ത്, കക്കയം മാട്ടുപെട്ടി ഡാമുകൾ തുറന്നു.

Related Posts