കോൺഗ്രസ് പ്രാദേശിക നേതാവുമായുള്ള ഡിസിസി അധ്യക്ഷൻ പാലോട് രവിയുടെ ടെലിഫോൺ സംഭാഷണം പുറത്ത്. കേരളത്തിൽ എല്‍ഡിഎഫ് ഭരണം തുടരുമെന്നാണ് ടെലിഫോൺ സംഭാഷണത്തിൽ പറയുന്നത്. കോൺഗ്രസ് തദ്ദേശ തിരഞ്ഞെടുപ്പോടെ ഇല്ലാതാകും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും.
മുസ്ലിം വിഭാഗം മറ്റുപാര്‍ട്ടികളിലേക്കും സിപിഐഎമ്മിലേക്കും പോകും. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്. ഇതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കും. കോണ്‍ഗ്രസ് എടുക്കാച്ചരക്കാകുമെന്നും പാലോട് രവി പറയുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.