കോൺ​ഗ്രസിന് കനത്ത തിരിച്ചടി. പാർട്ടി സംഭാവനയിൽ നിന്നും ലഭിച്ച പണത്തിന് മേൽ ആദായനികുതി വകുപ്പ് നൽകിയ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് നൽകിയ അപ്പീൽ കോടതി തള്ളി. ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലിന്‍റെതാണ് നടപടി. 2018-19 കാലത്തെ നികുതിയിളവ് ആവശ്യമാണെന്ന അപ്പീലാണ് ഐടിഎടിയുടെ രണ്ടം​ഗ ബെഞ്ച് തള്ളിയത്.

ആദായനികുതിയിനത്തിൽ ഇതോടെ 199 കോടി രൂപ കോൺ​ഗ്രസ് അടയ്‌ക്കണം. നികുതി റിട്ടേൺ വൈകി ഫയൽ ചെയ്തതും സംഭാവന പണമായി സ്വീകരിക്കേണ്ടതിന്‍റെ പരിധി ലംഘിച്ചതും ചൂണ്ടിക്കാട്ടിയാണിത്. 199 കോടി രൂപ നികുതിയടയ്‌ക്കണമെന്ന ആദായനികുതി വകുപ്പിന്‍റെ ആവശ്യം കോൺ​ഗ്രസ് നേരത്തെ തള്ളിയിരുന്നു.

Related Posts