നാളെ (ജൂലായ് 23 ബുധന്‍) നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു. ഈ പരീക്ഷകളുടെ പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. അതേസമയം നാളെ അഭിമുഖങ്ങള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും പിഎസ്‌സി അറിയിച്ചു. പൊതുമരാമത്ത്, ജലസേചന വകുപ്പുകളിലെ സെക്കന്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍, നേരിട്ടുള്ള നിയമനം – കാറ്റഗറി നമ്പര്‍ 8/2024) ജലസേചനവകുപ്പിലെ സെക്കന്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍, പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം – കാറ്റഗറി നമ്പര്‍ 293/2024) കേരള സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനിലെ ട്രേസര്‍ (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പര്‍ – 736/2024) തുടങ്ങിയവയാണ് മാറ്റിവെച്ച പരീക്ഷകള്‍.

Related Posts