ആലപ്പുഴയിൽ സ്കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു വീണ് അപകടം. ആലപ്പുഴ കാര്‍ത്തികപ്പള്ളി സര്‍ക്കാര്‍ യുപി സ്‌കൂളിലെ പ്രധാന കെട്ടിടത്തിത്തിന്‍റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണത്. അവധി ദിവസമായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. ഇന്ന് രാവിലെയോടെയാണ് കാറ്റിലും മഴയിലും സ്‌കൂളിലെ പ്രധാന കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു വീണത്. സ്‌കൂളിൻ്റെ ഓഫീസ് മുറിയിലേക്ക് കുട്ടികൾ പോകുന്ന വഴിയിലെ പ്രധാനാധ്യാപകൻ്റെ മുറിയുടെ സമീപത്തെ മേൽക്കൂരയാണ് തകർന്നത്.

സ്‌കൂൾ അധികൃതർ പറയുന്നത് തകർന്ന കെട്ടിടത്തിൽ ക്ലാസുകൾ പ്രവർത്തിക്കുന്നില്ലെന്നാണ് പക്ഷേ ഇവിടെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നുവെന്ന് നാട്ടുകാരും രക്ഷിതാക്കളും പറയുന്നു. സ്‌കൂൾ അധികൃതർ അപകടം നടന്ന ശേഷം ഇവിടത്തെ ക്ലാസ് മുറികളിലെ മേശകളും ബെഞ്ചുകളും ധൃതിപ്പെട്ട് എടുത്തുമാറ്റുകയായിരുന്നുവെന്നും നാട്ടുകാർ ആരോപിച്ചു.

Related Posts