നടിയും അവതാരകയുമായ ആര്യയുടെ ഉടമസ്ഥതയിലുള്ള ബുട്ടീക്കിന്‍റെ ഇൻസ്റ്റഗ്രാം പേജിന്‍റെ വ്യാജപതിപ്പുകൾ നിർമ്മിച്ച് തട്ടിപ്പ്. 15,000 രൂപയുടെ സാരി 1900 രൂപ നൽകിയാൽ മതിയെന്ന് പരസ്യം നൽകിയാണ് പണം തട്ടിയത്. ആര്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തട്ടിപ്പിന് പിന്നിൽ ബീഹാറിൽ നിന്നുള്ള സംഘമാണ് എന്നാണ് പൊലീസ് പറയുന്നത്.
തട്ടിപ്പിന് നിരവധിപേർ ഇരയായിട്ടുണ്ടെന്നാണ് വിവരം. ഇക്കാര്യം നടി അറിയുന്നത് പണം നഷ്ടപ്പെട്ടയാൾ പറഞ്ഞപ്പോഴാണ്. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്ന് ആര്യ പറഞ്ഞു. തട്ടിപ്പിന് ഇരയായതായി നിരവധി പേർ തന്നെ ദിവസേനെ വിളിച്ച് പരാതി പറയുന്നതായും അവർ വ്യക്തമാക്കി.

നടിയുടെ റീട്ടൈൽ ഷോപ്പിൻ്റെ ‘കഞ്ചീവര’എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം പേജിൻ്റെ വ്യാജപേജുകൾ നിർമ്മിച്ചാണ് തട്ടിപ്പ്. പേജിലെ വീഡിയോകളും ചിത്രങ്ങളും എഡിറ്റ് ചെയ്താണ് വ്യാജപേജുകൾ നിർമ്മിക്കുന്നത്. ഫോൺ നമ്പറും ബന്ധപ്പെടാനായി ഉണ്ടാകും. ഇതിൽ വിളിച്ചാൽ ക്യുആർകോഡ് അയച്ചുകൊടുക്കും. പണം കിട്ടിയതിന് പിന്നാലെ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്യും.

Related Posts