ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ഷാർജയിൽ ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു. ഭർത്താവ് നിധീഷ്, ഭർതൃസഹോദരി, ഭർതൃപിതാവ് എന്നിവർക്കെതിരെയാണ് കുണ്ടറ പോലീസ് കേസെടുത്തത്. ആത്മഹത്യാ പ്രേരണ കുറ്റത്തിനും സ്ത്രീധന പീഡനത്തിനുമാണ് വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിൽ കേസെടുത്തത്. വിവാഹം കഴിഞ്ഞ നാൾ മുതൽ സ്ത്രീധനം കുറഞ്ഞു പോയെന്ന പേരിൽ മാനസികമായി പീഡിപ്പിച്ചെന്നും എഫ്ഐആറിലുണ്ട്.
ഷൈലജയുടെ അമ്മയുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിച്ചാൽ റീ പോസ്റ്റ്മോർട്ടം വേണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനിൽ വിപഞ്ചികയെയും മകൾ വൈഭവിയെയും കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു ഷാർജയിലെ അൽ നഹ്ദയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വിപഞ്ചിക ദുബായിലെ സ്വകാര്യ സ്ഥാപനത്തിൽ ഫയലിംഗ് ക്ലർക്കാണ്. ദുബായിൽ തന്നെ ജോലി ചെയ്യുകയാണ് ഭർത്താവ് നിതീഷ്. ഇരുവരും വേർപിരിഞ്ഞ് താമസി ക്കുകയായിരുന്നുവെന്നാണ് വിവരം.