സിംബാംബ്വെയ്ക്കെതിരായ ടെസ്റ്റ് പരമ്പരയാണ് ദക്ഷിണാഫ്രിക്ക തൂത്തുവാരിയത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കീരിടം നേടിയതിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയാണിത്. ആദ്യ ടെസ്റ്റിൽ 328 റൺസിന് വിജയിച്ച ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൽ ഇന്നിംഗ്സി നും 236 റൺസിനുമാണ് ജയിച്ചത്. ഒന്നാം ഇന്നിംഗ്സിൽ 506 റൺസ് ലീഡ് വഴങ്ങിയ സിംബാംബ്വേ രണ്ടാം ഇന്നിംഗ്സിൽ 220 റൺസിന് പുറത്തായി.
തിങ്കളാഴ്ച 51-1 എന്ന സ്കോറിലായിരുന്നു സിംബാബ്വെ ക്രീസ് വിട്ടത്.
ആദ്യ സെഷനിൽ ഇന്ന് 92 റൺസ് അടിച്ചെടുത്തെങ്കിലും തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി. 55 റൺസെടുത്ത നിക്ക് വെൽഷാണ് ടോപ് സ്കോറർ. 49 റൺസെടുത്തു ക്യാപ്റ്റൻ ക്രെയ്ഗ് ഇർവിൻ. കോർബിൻ ബോഷ് 4 സെനുരാൻ മുത്തുസ്വാമി 3 കോഡി യൂസുഫ് 2 ഉം വിക്കറ്റ് വീഴ്ത്തി.
പുറത്താവാതെ 367 റൺസെടുത്ത ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ വിയാൻ മുൾഡറാണ് മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് ദി സീരീസും. ദക്ഷിണാഫ്രിക്ക-സിംബാബ്വെ പരമ്പര ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമല്ലാത്തതിനാൽ ടെസ്റ്റ് പരമ്പര തൂത്തുവാരിയിട്ടും നിലവിലെ ചാമ്പ്യൻമാരായ ദക്ഷിണാഫ്രിക്കക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പി ൽ ഇതുവരെ പോയൻ്റൊന്നും നേടാനായിട്ടില്ല. ഇന്ത്യക്കെതിരെ നവംബറിലാണ് ദക്ഷിണാഫ്രിക്കയുടെ അടുത്ത ടെസ്റ്റ് പരമ്പര. 3 ടെസ്റ്റുകളാണ് ഇന്ത്യയിൽ നടക്കുന്ന പരമ്പരയിലുള്ളത്.