ചൊവ്വാഴ്ച (ജൂലൈ 8) സംസ്ഥാനത്ത് പണിമുടക്കാനുള്ള തീരുമാനത്തിലുറച്ച് സ്വകാര്യ ബസുടമകൾ. വിദ്യാർഥികളുടെ കൺസഷൻ ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് 8 ന് പണിമുടക്ക് സൂചനാപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 22 തീയതി മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ബസുടമകളുടെ സംയുക്തസമിതി അറിയിച്ചിരുന്നു.

സർക്കാർ പണിമുടക്ക് നടത്താനുള്ള ബസുടമകളുടെ തീരുമനത്തിൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ആവശ്യങ്ങളും പ്രതിഷേധങ്ങളുമായി മുന്നോട്ട് പോയിട്ടും സർക്കാരിൻ്റെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടാകാത്തതിനാലാണ് പണിമുടക്കാനുള്ള തീരുമാനത്തിലേക്ക് എത്തുന്നതെന്ന് ബസുടമകൾ വ്യക്തമാക്കി.
ബസുടമകൾ പ്രധാനമായും മുന്നോട്ട് വെക്കുന്നത് വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുകയെന്ന ആവശ്യമാണ്.

വിദ്യാർഥികളുടെ കൺസഷൻ ചാർജ് 5 രൂപയാക്കണം എന്നാണ് പ്രധാന ആവശ്യം. അമിത പിഴ ചുമത്തുന്നത് അവസാനിപ്പിക്കുക, ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുക, 140 കിലോമീറ്റർ ദൂരത്തിലധികം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുക,

ബസ് തൊഴിലാളികൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, ഇ ചെലാൻ മുഖേനെ കൂടുതൽ തുക പിഴയായി ചുമത്തുന്നത് അവസാനിപ്പിക്കുക, വില കൂടിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ബസുകളിൽ സ്ഥാപിക്കണമെന്ന നിർദേശം പിൻവലിക്കുക എന്നീ ആവശ്യങ്ങളും ബസുടമകൾ മുന്നോട്ട് വെക്കുന്നു.

Related Posts