സെനറ്റ് ഹാളിൽ ജൂൺ 25-ന് നടന്ന പരിപാടിയിൽ ഗവർണറോട് അനാദരവ് കാട്ടിയതായും ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴിപ്പെട്ട് ചട്ടവിരുദ്ധമായി പ്രവർത്തിച്ചതാ പ്രഥമദൃഷ്ട്യ ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ രജിസ്ട്രാർ ഡോ: കെ. എസ്. അനികുമാറിനെ യൂണിവേഴ്‌സിറ്റി നിയമ പ്രകാരമുള്ള വിസി യുടെ പ്രത്യേക അധികാരം ഉപയോഗിച്ച് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തുകൊണ്ട് വിസി ഡോ:മോഹനൻ കുന്നുമ്മേൽ ഉത്തരവിട്ടു.

ഗവർണർ വിശ്വനാഥ്‌ആർലേക്കർ കേരള യൂണിവേഴ്‌സിറ്റിയിൽ പങ്കെടുത്ത ചടങ്ങിനിടെയുണ്ടായ സംഭവവികാസങ്ങളിൽ രജിസ്ട്രാറുടെ നടപടികളെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്ന് വൈസ് ചാൻസലർ ഗവർണർക്ക് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് രജിസ്ട്രാറെ സസ്പെൻൻ്റ് ചെയ്തുകൊണ്ടുള്ള വിസി യുടെ നടപടി.

സെനറ്റ് ഹാളിൽ നടന്ന പരിപാടിയിൽ രജിസ്ട്രാറുടെ പെരുമാറ്റം അനുചിതമായിരുന്നെന്നും, അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിലാണ് അദ്ദേഹം പ്രവർത്തിച്ചതെന്നും വൈസ് ചാൻസലർ രാജ്‌ഭവന് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ക്രിമിനൽ സ്വഭാവമുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന വിഷയമായതിനാൽ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും ഗവർണർക്ക് സമർപ്പിച്ച വിസി യുടെ റിപ്പോർട്ടിൽ പറയുന്നു.

Related Posts