തെലങ്കാനയിൽ മരുന്ന് നിർമ്മാണശാലയിൽ സ്ഫോടനം. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ മരുന്ന് നിർമ്മാണശാലയിലെ സ്ഫോടനത്തിൽ 20 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 14 പേരുടെ നില ഗുരുതരമാണ്. ആശുപത്രികളിലേക്ക് പരിക്കേറ്റവരെ മാറ്റി. തീയണയ്ക്കാനായുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അഗ്നിരക്ഷാസേന അറിയിച്ചു.
10 പേർ സ്ഫോടനത്തിൽ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
മൃതദേഹങ്ങളൊന്നും കണ്ടെടുത്തിട്ടില്ലെന്നും കുറച്ച് സമയത്തിനുള്ളിൽ വിവരങ്ങൾ നൽകുമെന്നുമാണ് സംഗറെഡ്ഡി പോലീസ് സൂപ്രണ്ട് പരിതോഷ് പങ്കജ് എഎൻഐയോട് പ്രതികരിച്ചത്. പരിക്കേറ്റവരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ട്. 20 പേർക്ക് ഗുരുതരരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.