കോഴിക്കോട് നിന്നു ബെംഗളൂരുവിലേക്കു വരികയായിരുന്ന കല്ലട ട്രാവൽസ് ബസ് കാറിനു പിന്നിലിടിച്ചു 3 പേർക്കു പരുക്കേറ്റു. ബെംഗളുര – മൈസൂരു എക്സ്പ്രസ് വേയിൽ മണ്ഡ്യ ബുദ്ദന്നൂരിൽ ഇന്നലെ പുലർച്ചെ 4.30നായിരുന്നു അപകടം.
ബസിലെ 2 യാത്രക്കാർ, കാറിൽ സഞ്ചരിച്ച ദൊരൈസ്വാമി എന്നിവരെ മണ്ഡ്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കാറിലിടിച്ച ബസ് സമീപത്തെ ഇരുമ്പ് ബാരിക്കേഡുകൾ തകർത്താണു നിന്നത്. കഴിഞ്ഞ മാസം കോഴിക്കോട് നിന്നു ബെംഗളൂരുവിലേക്കു വന്ന സ്വകാര്യ ബസ് എക്സ്പ്രസ് വേയിലെ ചന്നപട്ടണയിൽ നിയന്ത്രണംവിട്ടു ഉണ്ടായ അപകടത്തിൽ 4 മലയാളികൾ മരിച്ചിരുന്നു.

Related Posts