നടന്‍ സലിം കുമാറിന് ഔദ്യോഗിക ബഹുമതിയോടെ വിട നല്‍കി കലാകേരളം
നടന്‍ സലിം കുമാറിന് വിട നല്‍കി നാട് കലാകേരളം. സംസ്ഥാന സര്‍ക്കാരിൻ്റെ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്‌കാരം. പറവൂരിലെ വീട്ടുവളപ്പില്‍ ഉച്ചയ്ക്ക് 3.30ഓടെയായിരുന്നു സംസ്‌കാരം. ചന്തുവും ആരോമലും ചേർന്ന് ചിതയ്ക്ക് തീക്കൊളുത്തി. സലിം കുമാറിനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. മരിക്കുമ്പോള്‍ മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി സംസ്‌കരിക്കണമെന്ന് സലിം കുമാര്‍ മുന്‍പ് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. വീട്ടുവളപ്പില്‍ സംസ്‌കരിക്കണമെന്ന ആഗ്രഹവും കുടുംബാംഗങ്ങളോട് പങ്കുവെച്ചിരുന്നു. ഇതനുസരിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ ക്രമീകരിച്ചത്. മുഖ്യമന്ത്രി
കനത്ത മഴയിലും കാറ്റിലും സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര പറന്നുപോയി
കനത്ത മഴയിലും കാറ്റിലും പത്തനംതിട്ടയിലെ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര പറന്നുപോയി. ഇന്ന് ഉച്ചയ്ക്ക് 12 30-ഓടെയായിരുന്നു സംഭവം. പത്തനംതിട്ട തണ്ണിത്തോട് സെന്റ് ബെനഡിക്ട് എം.എസ്.സി. ഹൈസ്കൂളിലെ രണ്ടാംനില കെട്ടിടത്തിന്റെ മേൽക്കൂരയാണ് പൂർണ്ണമായും ഇളകിമാറി പറന്നുപോയത്. ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന കെട്ടിടമാണിണ്. ഞായറാഴ്ച ആയതിനാൽ കുട്ടികളൊന്നും ക്ലാസിൽ ഇല്ലാത്തതിനാലാണ് വലിയ ദുരന്തം ഒഴിവായത്.
തെലുങ്കാന സ്വദേശി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു
പിസ ഡെലിവറി നടത്തുന്നതിനിടെ തെലുങ്കാന സ്വദേശിയായ യുവാവ് അമേരിക്കയിലെ വെടിയേറ്റ് മരിച്ചു. അമേരിക്കയിലെ ഫിലാഡൽഫിയയിൽ ആണ് ദാരുണമായ സംഭവം നടന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഗുണ്ട്ലപോച്ചംപള്ളി സ്വദേശി അൻഷുൽ കുഞ്ച (28) ആണ് മരിച്ചത്. വ്യാജ ഓർഡർ നൽകി ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ ശേഷം അൻഷുലിനെ അജ്ഞാതൻ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.അൻഷുലിന്റെ കൈയിലുണ്ടായിരുന്ന പണമോ മറ്റ് സാധനങ്ങളോ അക്രമി കൈക്കലാക്കിയില്ല. പഠത്തിനായി അമേരിക്കയിലേക്ക് പോയ അൻഷുൽ അവിടെ പാർട്ട് ടൈം ജോലി
സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല രോഗബാധ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. കോഴിക്കോട് ജില്ലയിൽ മൂന്ന് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചതിൽ രണ്ട് പേരെ ഇതിനകം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചു. ബത്തേരിയിൽ ഷിഗെല്ല സംശയിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും പ്രാഥമിക പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും, തുടർ പരിശോധനകൾക്കായി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.തിളപ്പിച്ചാറ്റിയ വെള്ളമേ കുടിക്കാവൂവെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ സുരക്ഷയിൽ കർശന നിർദേശം നൽകിയിട്ടുണ്ട്.
തൃശ്ശൂരിൽ വൻ കവർച്ച; ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണ്ണവും പണവും കവർന്നു
മുല്ലക്കരയിൽ ഗൃഹനാഥനെ വീട്ടിനുള്ളിൽ കെട്ടിയിട്ട് നാൽപ്പത്തിയഞ്ച് പവൻ സ്വർണ്ണവും അമ്പതിനായിരം രൂപയും കവർന്നു. മുല്ലക്കര ചെറുവാറ വീട്ടിൽ സോമശേഖരൻ്റെ വീടായ കുപ്പടിത്തറയിലാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ നാടകീയമായ വൻ കവർച്ച നടന്നത്. വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തിത്തുറന്ന് അകത്തുകടന്ന മൂന്നംഗസംഘമാണ് കവർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്. ഹിന്ദി സംസാരിക്കുന്ന മൂന്ന് പേരാണ് അകത്തുകടന്നതെന്ന് വീട്ടുടമസ്ഥൻ വ്യക്തമാക്കി. അകത്തുകടന്ന ഉടൻ തന്നെ മോഷ്ടാക്കൾ സോമശേഖരനെ കിടപ്പുമുറിയിൽ ബലമായി കെട്ടിയിടുകയായിരുന്നു. തുടർന്ന് അലമാരയിൽ
കർണാടകയിലെ ട്രാഫിക് പൊലീസുകാർക്ക് ആശ്വാസമായി എസി ഹെൽമറ്റുകൾ എത്തി
കർണാടകയിലെ ട്രാഫിക് പൊലീസുകാർക്ക് ആശ്വാസമായി എസി ഹെൽമറ്റുകൾ എത്തി. ചൂട് വർദ്ധിക്കുന്നതുമൂലം ട്രാഫിക് പൊലീസുകാർക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് 20 എസി ഹെൽമെറ്റുകളാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്‌തത്. സി 40 സിറ്റീസ്, ഹസിരുദല, സെൻസിംഗ് എന്നീ കൂട്ടായ്മകളുടെ സഹകരണത്തോടെയാണ് ബംഗളൂരു സിറ്റി കോർപ്പറേഷൻ ഹെൽമറ്റുകൾ വിതരണം ചെയ്തത്. ഫുൾ ചാർജിൽ എട്ട് മണിക്കൂർവരെ പ്രവർത്തിക്കാൻ കഴിയുന്ന എസി ഹെൽമറ്റിൻ്റെ ഭാരം 850 ഗ്രാമാണ്. എസിയിലെ താപനില ആവശ്യത്തിനനുസരിച്ച് കൂട്ടുകയും
സലിം കുമാറുമായി എക്കാലവും സൗഹൃദം സൂക്ഷിച്ചിരുന്നു: സുരേഷ് ഗോപി
എല്ലാ വിടവാങ്ങലുകളും വേദനയാണെങ്കിലും ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ കടന്നുപോകുമ്പോള്‍ അതിൻ്റെ ആഘാതം വളരെ കൂടുതലായിരിക്കുമെന്ന് സുരേഷ് ഗോപി. സലിം കുമാറിൻ്റെ വിടവാങ്ങലിൻ്റെ വേദന പങ്കുവച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി രംഗത്ത്. സലിം കുമാറിനെ തെങ്കാശിപ്പട്ടണം ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലേക്ക് പരിചയപ്പെടുത്തിയത് സുരേഷ് ഗോപിയെന്ന് സലിം കുമാര്‍ പല വേദികളിലും പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി സൂക്ഷിക്കുന്ന ഈ ബന്ധം അറ്റുപോകുന്നത് വലിയ വേദനയുണ്ടാക്കുന്നതായി സുരേഷ് ഗോപി പറഞ്ഞു. സലിം കുമാറിൻ്റെ ഭൗതിക ശരീരത്തിന് ആദരമര്‍പ്പിച്ച
‘രക്ഷകൻ്റെ ഗീതം’ സംഗീത സംഗമം ഇന്ന് വൈകിട്ട് 6മണിക്ക്
മലയാളികൾക്ക് എത്ര കേട്ടാലും മതിവരാത്ത നിത്യഹരിത ക്രൈസ്തവ ഭക്തിഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ‘രക്ഷകൻ്റെ ഗീതം’ സംഗീത സംഗമം ഇന്ന് ബെംഗളൂരുവിൽ നടക്കും. വൈകിട്ട് 6നു ഹെന്നൂർ മെയിൻ റോഡിലെ ഇന്ത്യാ ക്യാംപസ് (ക്രൂസേഡ് ഇൻഡോർ സ്റ്റേഡിയത്തിലാണു പരിപാടി. ക്രൈസ്തവ ഭക്തിഗാനങ്ങൾ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ കെ.ജി.മാർക്കോസിൻ്റെ നേതൃത്വത്തിൽ ആലപിക്കും. ക്രൈസ്തവ ഭക്തിഗാന ആൽബങ്ങളിലൂടെ പ്രശസ്തരായ മെറിൻ ഗ്രിഗറി, ശ്രേയ അന്ന ജോസഫ് എന്നിവരും ഗാനങ്ങൾ ആലപിക്കും. വിവിധ സഭകളിലെ വിശ്വാസികളുടെ
സലിം കുമാറിന്റെ മൃതദേഹം പറവൂരിലെ ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചു
അന്തരിച്ച നടൻ സലിം കുമാറിന്റെ മൃതദേഹം പറവൂരിലെ ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചു. അദ്ദേഹത്തിന് അന്ത്യാജ്ഞലി അർപ്പിക്കാൻ സിനിമാ മേഖലയിൽനിന്ന് അടക്കം നിരവധി പേരാണ് ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത്. രാവിലെ ഒമ്പതിന് ആരംഭിച്ച പൊതുദർശനം ഉച്ചയ്ക്ക് ഒരുമണി വരെ നീളും. ഉച്ചയ്ക്ക് ശേഷം മൂന്നിനാണ് സംസ്‌കാരം. സർക്കാരിന്റെ പൂർണ ഒദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. മതപരമായ ചടങ്ങുകൾ ഒഴിവാക്കി വീട്ടുവളപ്പിലായിരിക്കും മൃതദേഹം സംസ്കരിക്കുന്നത്.
അന്തരിച്ച പ്രിയനടൻ സലിംകുമാറിനെ അനുസ്മരിച്ച് നടൻ മോഹൻലാൽ
അന്തരിച്ച പ്രിയനടൻ സലിംകുമാറിനെ അനുസ്മരിച്ച് മോഹൻലാൽ. പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ് പ്രിയപ്പെട്ട സലിംകുമാർ വിട വാങ്ങിയതെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. ഒരു നല്ല സുഹൃത്തായിരുന്നു സലിംകുമാർ. സാമൂഹിക വിഷയങ്ങളെ നിരീക്ഷിക്കുകയും, സ്വന്തം അഭിപ്രായം തുറന്ന് പറയുന്ന പൗരബോധം എല്ലാക്കാലത്തും അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. മോഹൻലാലിൻ്റെ കുറിപ്പിൻ്റെ പൂർണ്ണ രൂപം ‘പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ് പ്രിയപ്പെട്ട സലിംകുമാര്‍