ബാംഗളൂരിൽ ഡെലിവറി ബോയിയെ മൂന്ന് പേർ ചേർന്ന് ആക്രമിച്ച് പണം കവർന്നു
ഡെലിവറി ബോയിയെ മൂന്ന് പേർ ചേർന്ന് ആക്രമിച്ച് പണം കവർന്നു. ബാംഗ്ലൂർ എസ് ജി പാളയ തവരക്കരെയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി ഗോപീകിഷനെയാണ് മൂന്ന് പേർ ചേർന്ന് മർദിക്കുകയും 49,000 രൂപ ഓൺലൈനായി തട്ടിയെടുക്കുകയും ചെയ്തത്. പഠന ചെലവിനും മറ്റുമായി അവധി ദിവസങ്ങളിൽ ഡെലിവറി ബോയി ആയി ജോലി ചെയ്തു വരികയായിരുന്നു ഗോപീകിഷൻ. സുഹൃത്ത് ഓംകാറിനോപ്പം ഓർഡറിനായി കാത്തുനിൽക്കുന്പോഴായിരുന്നു മൂന്ന് പേർ ഇവരെ സമീപിച്ചത്. പ്രതികൾ ഇരുവരോടും പണം ആവശ്യപ്പെടുകയും
അട്ടപ്പള്ളം ആൾക്കൂട്ട കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
അട്ടപ്പള്ളം ആൾക്കൂട്ട കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിഴക്കേ അട്ടപ്പള്ളത്ത് വിനോദ് കുമാറിനെയാണ് (54) വീടിന് സമീപത്തെ പറമ്പിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതക കേസിലെ ആറാം പ്രതിയാണ് മരിച്ച വിനോദ്. കേസിൽ ആകെ 9 പ്രതികളുണ്ട്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കേസിൽ മണ്ണാർക്കാട് സ്പെഷ്യൽ കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് പരിഗണിക്കാനികിത്തെയാണ് പ്രതിയുടെ
ബാംഗ്ളൂരിൽ നിര്യാതയായി
ബാംഗ്ലൂർ മേദരഹള്ളി വിനായക ലേഔട്ടിൽ താമസിക്കുന്ന നളിനി രാമകൃഷ്ണൻ(69) ഇന്ന് രാവിലെ സ്വവസതിയിൽവച്ച് നിര്യാതയായി. പാലക്കാട് നെന്മാറ സ്വദേശിനിയാണ്. ബാംഗ്ളൂരിൽ സ്ഥിരതാമസമാക്കിയ നിഷ ഭാഗേഷ്, സുവർണ്ണ കർണാടക കേരള സമാജം അബ്ബിഗെരെ സോൺ ജോയിൻറ് കൺവീനർ ഐശ്വര്യ കൃഷ്ണൻ എന്നിവരുടെ അമ്മയാണ്. ഭർത്താവ്: പരേതനായ രാമകൃഷ്ണൻമക്കൾ: നിഷ ഭാഗേഷ്, ഐശ്വര്യ കൃഷ്‌ണൻമരുമക്കൾ: ഭാഗേഷ്, ബാബു രവീന്ദ്രൻപേരക്കുട്ടികൾ: താരുണ്യ, മിഷിക, ശ്രീയുക്ത് ഇന്ന് ഉച്ചയ്ക്ക് 3മണി വരെ ഭൗതിക ശരീരം വസതിയിൽ
സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിച്ചു: ഒരു പവൻ സ്വർണ്ണത്തിന് വർദ്ധിച്ചത് 2920 രൂപ
കേരളത്തിൽ ഇന്ന് സ്വർണ്ണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണ്ണത്തിന് 2920 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 1,12,800 രൂപയായി. ഒരു ഗ്രാം സ്വർണ്ണത്തിന് 365 രൂപ വർദ്ധിച്ച് 14,100 രൂപയായി.
ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അപവാദ പ്രചാരണം നടത്തുകയാണെന്ന പരാതിയുമായി മന്ത്രി എം ബി രാജേഷ്
തൻ്റെ ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അതിരുവിട്ട അപവാദ പ്രചാരണം നടത്തുകയാണെന്ന പരാതിയുമായി മന്ത്രി എം ബി രാജേഷ്. സാമൂഹിക മാധ്യമങ്ങളില്‍ അതിരുവിട്ട രീതിയിലുള്ള വ്യക്തിഹത്യയാണ് നടക്കുന്നതെന്നും രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ഒരു പൊതുപ്രവര്‍ത്തകന്‍ ഇങ്ങനെയൊരു നടപടിയിലേക്ക് കടക്കുന്നത് ഇത് ആദ്യമായിരിക്കുമെന്നും കുടുംബത്തെ വേട്ടയാടുമ്പോള്‍ ഇതല്ലാതെ വേറെ വഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. നിയമപരമായി സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ മുന്നോട്ട് നീങ്ങാന്‍ അഭിഭാഷക സംഘത്തെയും ഒരു ഐടി സെല്ലിനെയും നിയോഗിച്ചിരിക്കുകയാണെന്നും
കോൺഗ്രസ് നേതാവ് മൊഹ്സിന കിദ്വായി അന്തരിച്ചു
കോൺഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മൊഹ്സിന കിദ്വായി (94) അന്തരിച്ചു. ഇന്നു പുലർച്ചെയോടെ നോയിഡയിലായിരുന്നു അന്ത്യം. 1978ൽ മീററ്റ് ലോക്സഭ മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച് ലോകസഭയിലെത്തി. ആദ്യം ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ മന്ത്രിയായി. രാജീവ് ഗാന്ധി മന്ത്രിസഭയിലും നിരവധി വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. ദീർഘകാലം എംഎൽഎയും എംപിയുമായിരുന്നു. കോൺഗ്രസിലെ തലമുതിർന്ന നേതാക്കളിൽ ഒരാളാണ് മൊഹ്സിന കിദ്വായി. ഉത്തർപ്രദേശിൽ നിന്നുള്ള നേതാവാണ്. ഇവിടെ നിരവധി തവണ എംഎൽഎയും മന്ത്രിയുമായിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള
എസ്‌ഐആർ: പശ്ചിമ ബംഗാളിൽ 91 ലക്ഷത്തോളം പേർ വോട്ടർപട്ടികയിൽ നിന്ന് പുറത്തായി
പശ്ചിമ ബംഗാളിൽ വോട്ടർപ്പട്ടിക തീവ്ര പരിഷ്കരണത്തെത്തുടർന്ന് ഏകദേശം 91 ലക്ഷം പേർ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായി. ഫെബ്രുവരിയിൽ പുറത്തുവിട്ട പ്രാഥമിക കണക്കുകൾ പ്രകാരം 63.66 ലക്ഷം പേരെ ഒഴിവാക്കിയപ്പോൾ വോട്ടർമാരുടെ എണ്ണം 7.66 കോടിയിൽ നിന്ന് 7.04 കോടിയായി കുറഞ്ഞിരുന്നു. ഇതിനുപിന്നാലെ 60.6 ലക്ഷം പരാതികളിൽ വിചാരണ നടത്തിയ കമ്മീഷൻ, പുനഃപരിശോധനയിൽ 27.16 ലക്ഷം പേരെ കൂടി ഒഴിവാക്കുകയും 32.68 ലക്ഷം പേരെ പട്ടികയിൽ നിലനിർത്തുകയും ചെയ്തു. വോട്ടർമാർ
ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം
ലൈംഗികാത്രികമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം. അന്വേഷണത്തോട് രഞ്ജിത്ത് സഹകരിക്കുന്നില്ലെന്നും വീണ്ടും പോലീസ് കസ്റ്റഡിയിൽ വേണെന്നുമാണ് ആവശ്യം. നേരത്തെ മൂന്നുനാൾ പോലീസ് കസ്റ്റഡിയിൽ രഞ്ജിത്തിനെ നൽകിയിരുന്നു എങ്കിലും പിറ്റെന്ന് തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. നിലവിൽ എറണാകുളം സബ് ജയിലിലാണ് രഞ്ജിത്തുള്ളത്. നടിയുടെ അഭിനയം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നിരുന്നില്ല. ഇത് ചൂണ്ടിക്കാണിക്കുകയും സീനുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇതാണ് പരാതിക്ക് കാരണം എന്നാണ് രഞ്ജിത്തിന്റെ
കൊല്ലത്ത് യുഡിഎഫ് പ്രവര്‍ത്തകരുടെ കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്
കൊല്ലത്ത് ബിന്ദു കൃഷ്ണയുടെ മകൻ്റെ പേരിലുള്ള കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 281, 125 (a), 125 (b), മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 1988 ലെ 134 (A), 134 (B) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. KL 16 R 2935 നമ്പര്‍ കാറാണ് അപകടമുണ്ടാക്കിയതെന്നും അമിതവേഗതയിലും അശ്രദ്ധവുമായാണ് പ്രതി വാഹനം ഓടിച്ചതെന്ന്
തട്ടിക്കൊണ്ടുപോയ അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ മോചിപ്പിച്ചു
അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ മോചിപ്പിച്ചു. ഇറാഖ്, സിറിയ,അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ യുദ്ധസാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പ്രമുഖ മാധ്യമപ്രവർത്തകയാണ് ഷെല്ലി. കഴിഞ്ഞ ആഴ്ച ബാഗ്ദാദിൽ തട്ടിക്കൊണ്ടുപോയ ഷെല്ലി കിറ്റിൽസണെ ഇന്നലെയാണ് വിട്ടയച്ചത്. വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സാണ് വിവരം സ്ഥിരീകരിച്ചത്. കിറ്റിൽസൺ നിലവിൽ എവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ല.ബാഗ്ദാദിൽ മാർച്ച് 31 മു തൽ തടങ്കലിലായിരുന്നു. ഇറാഖിൽ നിന്ന് ഉടൻ തന്നെ പോകുമെന്ന ഉറപ്പിലാണ് വിട്ടയച്ചത്. ഇറാഖ് പ്രധാനമന്ത്രിയുടെ നിലപാടുകളോടുള്ള ബഹുമാനസൂചകമായാണ് ഈ