‘ഒരു കോടി നഷ്ടപരിഹാരം നൽകണം, പരാമർശം പിൻവലിച്ച് മാപ്പ് പറയണം’; ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്
Kerala
0 min read
5.1k

‘ഒരു കോടി നഷ്ടപരിഹാരം നൽകണം, പരാമർശം പിൻവലിച്ച് മാപ്പ് പറയണം’; ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്

ഏപ്രിൽ 12, 2026
0

ശ്രീനിവാസൻ വധക്കേസിൽ ജമാഅത്തെ ഇസ്ലാമിക്ക് പങ്കെന്ന പരാമർശത്തിൽ പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്. ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്നും ശ്രീനിവാസൻ വധക്കേസിൽ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്നുമുള്ള ശോഭാ സുരേന്ദ്രൻ്റെ പരാമർശത്തിലാണ് ജമാഅത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസ് അയച്ചത്. പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് അഡ്വ. അമീൻ ഹസ്സൻ മുഖേന ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ്

Continue Reading
യുവ സംഗീതജ്ഞൻ ഏലിയാസ് ഏൽദോസ് തൂങ്ങി മരിച്ചനിലയിൽ
Kerala
0 min read
5.3k

യുവ സംഗീതജ്ഞൻ ഏലിയാസ് ഏൽദോസ് തൂങ്ങി മരിച്ചനിലയിൽ

ഏപ്രിൽ 12, 2026
0

യുവ സംഗീതജ്ഞൻ ഏലിയാസ് എൽദോസ് മരിച്ച നിലയിൽ. താമസ സ്ഥലത്താണ് എൽദോസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൈലക്കൊമ്പ് മദര്‍ ആന്‍ഡ് ചൈല്‍ഡിലെ മ്യൂസിക് ബാന്‍ഡ് ട്രൂപ്പിനെ നയിച്ചിരുന്നത്  ഏലിയാസ് ആയിരുന്നു.  ഒന്നര വയസ്സില്‍ മദര്‍ ആന്‍ഡ് ചൈല്‍ഡില്‍ എത്തിയ ഏലിയാസിനെ ഡയറക്ടര്‍ ജോഷി മാത്യു ഓടയ്ക്കലാണ് പഠനത്തിനൊപ്പം സംഗീത ലോകത്തേക്ക് കൈപ്പിടിച്ച് ഉയര്‍ത്തിയത്. ഗോവയില്‍ സംഗീത പരിപാടി കഴിഞ്ഞ് എട്ടിന് രാത്രി ഏലിയാസ് മദര്‍ ആന്‍ഡ് ചൈല്‍ഡില്‍ മടങ്ങിയെത്തിയിരുന്നു.

Continue Reading
ചൂട് കൂടുന്നു; കേരളത്തിൽ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala
0 min read
5.3k

ചൂട് കൂടുന്നു; കേരളത്തിൽ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

ഏപ്രിൽ 12, 2026
0

കേരളത്തിൽ ഇന്നും നാളെയും 12 ജില്ലകളിൽ ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത് പാലക്കാട് ജില്ലയിലാണ്. ഇവിടെ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ജില്ലയിൽ കഴിഞ്ഞ ദിവസം 40 ഡിഗ്രിക്ക് മുകളിൽ ചൂട് രേഖപ്പെടുത്തിയിരുന്നു, ഇത് ഈ സീസണിലെ റെക്കോർഡാണ്. കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ,

Continue Reading
ആലപ്പുഴ ജില്ലാ ജഡ്ജി ഹണി എം വർഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ
Kerala
0 min read
5.0k

ആലപ്പുഴ ജില്ലാ ജഡ്ജി ഹണി എം വർഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ

ഏപ്രിൽ 12, 2026
0

ഹണി എം വർഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ. ഹൈക്കോടതി കൊളീജിയമാണ് ശുപാർശ നൽകിയത്. നിലവിൽ ആലപ്പുഴ ജില്ലാ ജഡ്ജിയാണ് ഇദ്ദേഹം. സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് കൊളീജിയം ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ മുന്നോട്ടു വെച്ചത്. നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടത്തിയതും വിധി പറഞ്ഞ‍തും ഹണി എം.വർഗീസിന്റെ കോടതിയായിരുന്നു.

Continue Reading
അധ്യാപകൻ വിഡ്ഢി എന്ന് വിളിച്ചു, വീട്ടുകാരെ കളിയാക്കി സംസാരിച്ചു; BDS വിദ്യാർഥി നിതിൻ രാജിൻ്റെ ശബ്ദസന്ദേശം പുറത്ത്
Kerala
1 min read
4.9k

അധ്യാപകൻ വിഡ്ഢി എന്ന് വിളിച്ചു, വീട്ടുകാരെ കളിയാക്കി സംസാരിച്ചു; BDS വിദ്യാർഥി നിതിൻ രാജിൻ്റെ ശബ്ദസന്ദേശം പുറത്ത്

ഏപ്രിൽ 12, 2026
0

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ജീവനൊടുക്കിയ BDS വിദ്യാർഥി നിതിൻ രാജിൻ്റെ ശബ്ദസന്ദേശം പുറത്ത്. താൻ വിഡ്ഢിയാണെന്ന് അധ്യാപകൻ പറഞ്ഞതായും സ്റ്റാഫ് റൂം കൂട്ടത്തോടെ ആക്രമിക്കുന്ന സ്ഥലമാണെന്നും നിതിൻ രാജ് ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. അധ്യാപകർ സഹപാഠികൾക്കിടയിൽ വച്ച് നിരന്തരം അപമാനിച്ചുവെന്നും താൻ അങ്ങേയറ്റം ക്ഷമിച്ചെന്നും നിതിൻ സഹപാഠികളോട് പറയുന്നതും ശബ്ദരേഖയിൽ പറയുന്നു. കൂടാതെ അധ്യാപകർ വീട്ടുകാരെ കളിയാക്കി സംസാരിച്ചുവെന്നും നിതിൻ ശബ്ദരേഖയിൽ പറയുന്നുണ്ട്. സഹിക്കാവുന്നതിൻ്റെ അങ്ങേയറ്റം താൻ സഹിച്ചുവെന്നും നിതിൻ പറയുന്നുണ്ട്.

Continue Reading
കുശലാന്വേഷണം പറഞ്ഞ് മോദിയും രാഹുലും; ഇതൊരു നല്ല തുടക്കമാകട്ടെ എന്ന് സോഷ്യൽ മീഡിയ
India
1 min read
5.9k

കുശലാന്വേഷണം പറഞ്ഞ് മോദിയും രാഹുലും; ഇതൊരു നല്ല തുടക്കമാകട്ടെ എന്ന് സോഷ്യൽ മീഡിയ

ഏപ്രിൽ 12, 2026
0

പാർലമെൻ്റിലും പുറത്തും രാഷ്ട്രീയമായി കടിച്ചുകീറുന്ന മോദിയും രാഹുലും ഇന്നലെ സൗഹൃദം പങ്കിട്ടത് സോഷ്യൽ മീഡിയയിൽ വൈറലായി. സാമൂഹിക പരിഷ്‌കർത്താവ് മഹാത്മ ജ്യോതിറാവു ഫുലെയുടെ 200-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പാർലമെൻ്റ് വളപ്പിലെ പ്രതിമയിൽ പുഷ്പാർച്ചനയ്ക്ക് എത്തിയതാണ് മോദിയും രാഹുലും. കാറിൽ നിന്നിറങ്ങിയ പ്രധാനമന്ത്രി രാഹുൽ ഗാന്ധിയെയടക്കമുള്ള നേതാക്കളെ അഭിവാദ്യം ചെയ്തു. ഇതൊരു നല്ല തുടക്കമാകട്ടെ എന്നും രാജ്യത്തിൻ്റെ വളർച്ചയ്ക്ക് ഒരുമിച്ച് മുന്നോട്ടു പോകൂവെന്നും പലരും ആശംസിച്ചു. അൽപ്പനേരം അവിടെ നിന്നു മോദി രാഹുലിനോട്

Continue Reading
തെരഞ്ഞെടുപ്പ് അവലോകനം: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
Kerala
0 min read
4.9k

തെരഞ്ഞെടുപ്പ് അവലോകനം: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

ഏപ്രിൽ 12, 2026
0

നിയമസഭാ തെരഞ്ഞെടുപ്പ് വിലയിരുത്താനുള്ള സിപിഐഎമ്മിൻ്റെ സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ജില്ലാ കമ്മിറ്റികൾ കൈമാറിയ റിപ്പോർട്ട് സെക്രട്ടേറിയറ്റ് വിലയിരുത്തും. സീറ്റുകൾ കുറഞ്ഞാലും തുടർഭരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി. 110 സീറ്റ് നേടുമെന്നായിരുന്നു അവകാശവാദമെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം സിപിഐഎം അത് ഉന്നയിക്കുന്നില്ല. ഏറ്റവും ഉറച്ച വോട്ടുകൾ മാത്രം കണക്കുകൂട്ടി റിപ്പോർട്ട് നൽകാനാണ് സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചിരുന്നത്. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എത്ര സീറ്റുകളിൽ വിജയിക്കാനാകുമെന്ന കണക്കുകൂട്ടലും പാർട്ടി നടത്തും.

Continue Reading
വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി
Kerala
0 min read
6.4k

വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി

ഏപ്രിൽ 12, 2026
0

വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ നേരെ ലൈം​ഗികാതിക്രമം. അപകടത്തിനുശേഷം രക്ഷകൻ്റെ വേഷത്തിൽ എത്തിയ വ്യാപാരി നേതാവ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് യുവതിയോട് ലൈം​ഗികാതിക്രമം കാട്ടിയത്. കായംകുളത്ത് ഈ മാസം നാലിന് പുലർച്ചെയായിരുന്നു നാടിനെ ഞെട്ടിപ്പിക്കുന്ന സംഭവം. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡണ്ട് സിനിൽ സബാദിനെതിരെ ആണ് പരാതി.സിനിൽ സബാദും സുഹൃത്തുക്കളും ഭീഷണിപ്പെടുത്തിയതായും യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി.സംഭവം പുറത്തുപറയരുതെന്നും പരാതിയിൽ നിന്ന് പിന്മാറാൻ ലക്ഷങ്ങൾ വാഗ്ദാനം ചെയ്തുവെന്നും യുവതി

Continue Reading
കുംഭമേള താരത്തിൻ്റെ വിവാഹം: അന്വേഷണം ഊർജിതമാക്കി മധ്യപ്രദേശ് പൊലീസ്
India
0 min read
6.1k

കുംഭമേള താരത്തിൻ്റെ വിവാഹം: അന്വേഷണം ഊർജിതമാക്കി മധ്യപ്രദേശ് പൊലീസ്

ഏപ്രിൽ 12, 2026
0

കുംഭമേള താരത്തിൻ്റെ വിവാഹത്തിൽ അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുത്തു. വ്യാജ രേഖ ഉണ്ടാക്കിയതിൽ തെളിവുകൾ ശേഖരിച്ചു. കൂടൂതൽ പേരെ പ്രതിയാക്കുന്നതിൽ നിയമോപദേശം തേടിയിരിക്കുകയാണ് മഹേശ്വർ പൊലീസ്. ഈ മാസം 22ന് പൂർണ്ണമായ റിപ്പോർട്ട് ദേശീയ പട്ടികവർഗ്ഗ കമ്മീഷന് സമർപ്പിക്കുമെന്ന് മധ്യപ്രദേശ് പൊലീസ് അറിയിച്ചു.

Continue Reading
ചിത്രദുർഗയിൽ ഹൈസ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സ്‌കൂൾ അധ്യാപകനെതിരെ പോക്സോ കേസ്
Karnataka
0 min read
6.5k

ചിത്രദുർഗയിൽ ഹൈസ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സ്‌കൂൾ അധ്യാപകനെതിരെ പോക്സോ കേസ്

ഏപ്രിൽ 12, 2026
0

ചിത്രദുർഗയിൽ ഹൈസ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സർക്കാർ പ്രൈമറി സ്‌കൂൾ അധ്യാപകനെതിരെ പോക്സോ കേസ്. ജില്ലാ ശിശു സംരക്ഷണ ഉദ്യോഗസ്ഥൻ നൽകിയ പരാതിയിൽ ചല്ലക്കര സ്വദേശിയും ഗണിത അധ്യാപകനായ എച്ച്.ഒ.രാജണ്ണയ്ക്കെതിരെയാണു കേസെടുത്തത്. ഗർഭച്ഛിദ്രം നടത്തിയ ഡോക്‌ടർക്കെതിരെയും കേസെടുത്തു. അധ്യാപകനായ രാജണ്ണയ്ക്കും ഗർഭഛിദ്രം നടത്തിയ ഡോക്ടർക്കുമെതിരെ പോക്സോ നിയമപ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ രേഖ ചല്ലക്കെരെ പോലീസിൽ പരാതി നൽകിയിരുന്നു.

Continue Reading